KRB - RELAX HOME STAY - ബേബി സ്രാങ്കിന്റെ കട

We are,

"രുചി ലോകം കൈപ്പിടിയിലൊതുക്കിയ KRB റെസ്റ്റോറന്റ്"


"ഇവിടെ നിന്ന് ഭക്ഷണം കഴിച്ചിട്ട് ഇഷ്ടപ്പെട്ടില്ലെങ്കില്‍ ആരും കാശ് തരേണ്ടതില്ല," പകരം “റ്റാറ്റ” തന്നു പോയാല്‍ മതി".

 

ഇത് പറയുന്നത് മറ്റാരുമല്ല ചെറായിയിലെ പ്രശസ്തമായ KRB സീ ഫുഡ് റെസ്റ്ററന്റ് ഉടമ ബേബിചേട്ടനാണ്. 100% ആത്മ വിശ്വാസത്തില്‍ നിന്നും ഉരുത്തിരിഞ്ഞ വാക്കുകളാണിത്.

ഏറ്റവും രുചികരമായ കടല്‍ വിഭവങ്ങള്‍ വിളമ്പി ആഹാര പ്രേമികളുടെ അഭിനന്ദനങ്ങള്‍ പിടിച്ചു പറ്റി കൊച്ചിയുടെ തന്നെ അഭിമാനമായിത്തീര്‍ന്നിരിക്കുകയാണ് KRB സീ ഫുഡ് റെസ്റ്റോറന്റ്

ഈ റെസ്റ്റോറന്റ് പലതുകൊണ്ടും ശ്രദ്ധേയമാണ്, ഏറ്റവും രുചികരമായ വിഭവങ്ങള്‍ വിളമ്പുന്നു, എന്നത് മാത്രമല്ല തനി നാടന്‍ വിഭവങ്ങള്‍ മാത്രമേ ഇവിടെ നിന്നും ലഭിക്കു. വളരെ കൈപുണ്യമുള്ള പാചക വിദഗ്ധർ തന്നെയാണ് ഇവിടെ വിഭവങ്ങള്‍ ഒരുക്കുനത്.

ചെറായി നിവാസികള്‍, വിദേശികള്‍, സിനിമാ താരങ്ങള്‍ തുടങ്ങി നൂറുകണക്കിന് ആഹാര പ്രേമികള്‍ നിരന്തരം സന്ദര്‍ശിക്കുന്ന വളരെ പ്രശസ്തമായ റെസ്റ്ററന്റ്റ് ആണ് KRB സീ ഫുഡ്‌ റെസ്റ്റോറന്റ്.

“ഞണ്ടു റോസ്റ്റ്” ഇവിടത്തെ ഒരു പ്രധാന ഹൈലൈറ്റ് തന്നെയാണ്. പിന്നെ വിഭവങ്ങളുടെ ഒരു ഘോഷയാത്ര തന്നെയാണ്, കല്ലുമെക്കായ, കൊഞ്ച് റോസ്റ്റു, അയല പൊരിച്ചത് അങ്ങിനെ വ്യത്യസ്തതരം രുചിക്കൂട്ടുകള്‍, നാവില്‍ വെള്ളമൂറും വിഭവങ്ങളുടെ കലവറയെന്നു വേണം KRB റെസ്റ്റോറന്റിനെ
വിശേഷിപ്പിക്കാന്‍.

Menu

         Prize

     Fish curry Meals
             60
     prawns 
           130
    Crab
            140
   Calamari
            120
  Kakka
               70
   Muringa irachi
              130
   Pearl spot fish
              as per size 
   Chappathi
                 6
   Pathiri
                 5
   Palappam
                 7
   Chicken Rost
                90
   Chicken Fry
               120
  Beef Rost
               100
  Beef Fry
                120
   Kappa
                  20

Enquiry

*
*
*
*
  • Cherai beach, near bhuvaneswari temble,
    Palliport, Ernakulam
    Kerala, PIN :683515

  • rlxhomestay@gmail.com

  • 91 - 9605015221